പലയിടങ്ങളിൽ പൂക്കുന്ന ഒറ്റമരം
മലയാളത്തിലെ യുവകവിയും മാധ്യമ പ്രവർത്തകനും ബ്ലോഗ്ഗറും ആണ് കുഴൂർ വിൽസൺ. ഗൾഫ് എഫ് എം റേഡിയോ അവതാരകനായിരുന്നു. ഇപ്പോൾ റിപോർട്ടർ ചാനലിൽ അവതാരകനാണ്.1990 മുതൽ കവിതകളെഴുതി തുടങ്ങിയ വിൽസന്റെ ആദ്യ കവിതാ സമാഹാരം ഇരുപത്തി നാലാം വയസ്സിൽ പ്രസിദ്ധീകരിച്ചു. 2012-ൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'കുഴൂർ വിൽസന്റെ കവിതകൾ' പരക്കെ അംഗീകാരം നേടുകയുണ്ടായി.ഇന്ത്യാ റ്റുഡേ 2012 ലെ ഏറ്റവും മികച്ച പത്ത് പുസ്തകങ്ങളിലൊന്നായി കുഴൂർ വിൽസന്റെ ഈ പുസ്തകം തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാല് കവിതാ സമാഹാരങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി കവിതകൾക്ക് മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയതും കുഴൂർ വിൽസൺ ആണ്.എൻ എം വിയ്യോത്ത് സ്മാരക കവിതാ പുരസ്കാര ജേതാവാണ്.അറേബ്യൻ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കവിതാസമാഹാരങ്ങൾ
---------------------------------------------------------
കുഴൂർ വിത്സന്റെ കവിതകൾ - ഡി.സി. ബുക്സ്
ഉറക്കം ഒരു കന്യാസ്ത്രീ
കാതിക്കുടം പ്രക്ഷോഭം
----------------------------------------------------------
ജൂലൈ 22, 2013 തൃശ്ശൂർ കാടുകുറ്റി പഞ്ചായത്തിൽ കാതിക്കുടത്ത് നിറ്റാജലാറ്റിൻ ഫാക്ടറിക്കെതിരായി ജനങ്ങൾ നടത്തുന്ന സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ കുഴൂർ വിത്സണ് പരിക്ക് പറ്റിയിരുന്നു.